തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക കമ്മീഷനെ നിയോഗിച്ച് പാർട്ടി. അന്വേഷണത്തിന് നാലംഗ കമ്മീഷനെ നിയോഗിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് ആണ് തീരുമാനമെടുത്തത്.
കെ കെ അഷ്റഫ്, ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, പി വസന്തം എന്നിവരാണ് പാർട്ടി നിയമിച്ച സിമിതിയിലെ അംഗങ്ങൾ. പരാതിയിൽ കാര്യമുണ്ടെന്നതിനെ തുടർന്നാണ് പാർട്ടി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ എ.പി ജയനെതിരെ ജില്ലാ പഞ്ചായത്ത് അംഗം നല്കിയ പരാതിയിൽ പാർട്ടി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അന്വേഷണം നടത്തുന്നത്.