ആൻഫീൽഡ് : യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ പോരിൽ ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ മഡ്രിഡ്. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ റയൽ 5-2 നാണ് വിജയിച്ചത്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ചാണ് റയൽ കിരീടം നേടിയത്. പകരം വീട്ടാനിറങ്ങിയ ലിവർപൂൾ 14 മിനിറ്റിനുള്ളിൽ രണ്ട് ഗോളിന്റെ ലീഡ് നേടി. ഡാർവിൻ ന്യൂനെസ്, മുഹമ്മദ് സലാഹ് എന്നിവരാണ് ഗോളുകൾ നേടിയത്.
21-ാം മിനിറ്റിൽ വിനീഷ്യസിലൂടെ റയൽ ഒരു ഗോൾ മടക്കി. 36-ാം മിനിറ്റിൽ വിനീഷ്യസിലൂടെ ലിവർപൂൾ വീണ്ടും ഗോളടിച്ചു. ഇതോടെ ഇരുവരും തുല്യ സ്കോറിലെത്തി. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം എഡർ മിലിറ്റാവോയിലൂടെ റയൽ ലീഡ് നേടി. 55-ാം മിനിറ്റിലും 67-ാം മിനിറ്റിലും കരീം ബെൻസെമ നേടിയ ഗോളിലൂടെ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ റയലിന് അവിശ്വസനീയമായ വിജയം സാധ്യമായി.