കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർത്ഥിനി. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. വിദ്യാർത്ഥിനിയുടെ രണ്ട് സുഹൃത്തുക്കളാണ് ബലാത്സംഗം ചെയ്തത്.
പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബലം പ്രയോഗിച്ച് മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.