തിരുവനന്തപുരം: ‘മധ്യപ്രദേശ് മോഡൽ ഫാലോ ഹോളിഡേ’ ആനുകൂല്യം നിർത്തലാക്കി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് 50 % ശമ്പളത്തോടെ 5 വർഷത്തേക്ക് അവധി നൽകാനായിരുന്നു പദ്ധതി. അവധിയിൽ പോയ ജീവനക്കാരോട് മൂന്ന് മാസത്തിനകം സർവീസിൽ തിരികെ പ്രവേശിക്കാൻ മാനേജ്മെൻ്റ് നിർദേശം നൽകി. കഴിഞ്ഞ വർഷം ശമ്പള പരിഷ്കരണത്തിനൊപ്പമാണ് ഫാലോ ഹോളിഡേ നടപ്പാക്കിയത്.
ജീവനക്കാർക്ക് 50% ശതമാനം ശമ്പളം നൽകി അവധി നല്കുന്ന പദ്ധതി പരമാവധി ജീവനക്കാര്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. 7 മാസത്തിനു ശേഷം ആനുകൂല്യം നിർത്തലാക്കാൻ മാനേജ്മെന്റ് തീരുമാനിക്കുമ്പോൾ കണക്കുകൾ തെറ്റിയെന്ന് വ്യക്തമാണ്. ഏഴായിരത്തിലധികം അധിക ജീവനക്കാരുള്ള കെ.എസ്.ആർ.ടി.സിയിൽ കുറഞ്ഞത് മൂവായിരത്തോളം പേർ അവധിയിൽ പോയാൽ ശമ്പള ഇനത്തിൽ ആറുകോടി ലാഭിക്കാനാകുമെന്നായിരുന്നു മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.