കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളിൽ ജിയോ ട്രൂ 5 ജി സേവനം പ്രഖ്യാപിച്ച് കമ്പനി. ഇതോടെ രാജ്യത്തെ 184 നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ജിയോ ട്രൂ 5 ജി സേവനം ആസ്വദിക്കാൻ കഴിയും. ഈ നഗരങ്ങളിൽ ഭൂരിഭാഗത്തിലും ആദ്യമായി 5 ജി അവതരിപ്പിച്ചത് ജിയോയാണ്.
ജിയോയുടെ ട്രൂ 5 ജി സേവനങ്ങളും കേരളത്തിലെ ആലപ്പുഴ നഗരത്തിൽ എത്തിയിട്ടുണ്ട്. ഇതോടെ ജിയോയുടെ 5 ജി സേവനങ്ങൾ കേരളത്തിലെ 12 പ്രധാന നഗരങ്ങളിലേക്ക് എത്തി കഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് 5 ജി എത്തിയത്.
ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ ഇന്ന് മുതല്‍ കൂടുതൽ ചെലവുകളില്ലാതെ 1 ജിബിപിഎസ് അധിക വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ കിട്ടുന്ന ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും.