തിരുവനന്തപുരം: മൃഗശാലയിൽ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ പരിശോധന നടത്തി.
കൃഷ്ണമൃഗങ്ങളുടെയും പുള്ളിപ്പുലികളുടെയും മരണം ക്ഷയരോഗം മൂലമാണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിപാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.