കണ്ണൂര്‍: തൃശൂർ സേഫ് ആൻഡ് സ്ട്രോംഗ് സ്ഥാപന ഉടമ പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി രണ്ടുദിവസത്തിനുള്ളില്‍ തൃശ്ശൂര്‍ പൊലീസ് കണ്ണൂരിലെത്തും. 15 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. നിരവധി പരാതികളാണ് ദിവസവും ടൗൺ സ്റ്റേഷനിൽ ലഭിക്കുന്നത്.
കണ്ണൂർ കെ.വി.ആർ. ടവറിന്റെ നാലാം നിലയിലാണ് സേഫ് ആന്‍ഡ് സ്ട്രോങ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
തൃശൂർ ജില്ലയിൽ മാത്രം 22 തട്ടിപ്പ് കേസുകളാണ് പ്രവീൺ റാണയ്ക്കെതിരെയുള്ളത്. പലിശയോ മുതലോ തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ചതിനാണ് കേസ്.