മെല്‍ബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ കടന്നു. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ ജോക്കോവിച്ച് 7–6, 6–3, 6–4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ ആൻഡി മുറെ മൂന്നാം റൗണ്ടിൽ പുറത്തായി.
സ്പെയിനിന്റെ റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനോട് 6–1, 6–7, 6–3, 6–4 എന്ന സ്കോറിനാണ് മുറെ തോറ്റത്. വനിതാ ഡബിൾസിൽ സാനിയ മിർസയും കസാഖിസ്ഥാന്റെ അന്ന ഡാനിലിനയും രണ്ടാം റൗണ്ടിൽ കടന്നു. മെൽബൺ പാർക്കിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ-കസാക്കിസ്ഥാൻ സഖ്യം ദൽമ ഗാൽഫി (ഹങ്കറി), ബെർണാഡ പെര (യുഎസ്) സഖ്യത്തെ 6–2, 7–5 സ്കോറിനാണ് പരാജയപ്പെടുത്തിയത് .