തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞ് പവന് 41,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും കുറഞ്ഞു. ഇതോടെ വില 5,225 രൂപയായി.
18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,325 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.
ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് വിപണി വില. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾ മാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.