ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2,000 കോടി രൂപ അനുവദിച്ചു. പിഎം-കെയേഴ്സില്‍ നിന്നും 50,000 ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി 2,000 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്.മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച 50,000 വെന്റിലേറ്ററുകൾ വാങ്ങുന്നതിനു ഏകദേശം 2000 കോടി രൂപ ചെലവ് വരും എന്നാണ് കണക്കാക്കുന്നത്.
തൊഴിലാളികളുടെ താമസ, ഭക്ഷണ, ചികിത്സ, യാത്ര എന്നിവ സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് 1,000 കോടി രൂപ നീക്കി വച്ചിരുന്നു. കൂടാതെ വാക്സിന് നിര്‍മ്മാണത്തിനായി 100 കോടി രൂപയും അനുവദിച്ചിരുന്നു. പിഎം-കെയേഴ്സിലൂടെ സമാഹരിച്ച തുകയില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 3,100 കോടി രൂപയാണ് നീക്കി വെച്ചിരുന്നത്.