തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ഹൻസിക മൊട്വാനി. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഹൻസികയുടെ വിവാഹം. മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ സുഹൈൽ ഖതൂരിയാണ് ഹൻസികയുടെ ഭർത്താവ്. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.
‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരിലാണ് വീഡിയോ സ്ട്രീം ചെയ്യുന്നത്. വിവാഹ വീഡിയോയുടെ ടീസർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുറത്ത് വിട്ടു. ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വെച്ചായിരുന്നു വിവാഹം.
‘മഹാ’ എന്ന ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. യു ആർ ജമീലാണ് ചിത്രം സംവിധാനം ചെയ്തത്. ജെ ലക്ഷ്മണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.