കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ജിസ്മയും വിമലും വിവാഹിതരായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു വിവാഹം. വ്യത്യസ്ത ശൈലികൾ കാരണം വിവാഹം ശ്രദ്ധ പിടിച്ചുപറ്റി.
പരമ്പരാഗതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. താലി കെട്ടുന്ന ചിത്രങ്ങളാണ് വൈറലായത്. അലങ്കരിച്ച വരാന്തയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും മനോഹരമാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സീരീസും ഏറെ ശ്രദ്ധ നേടിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിമൽ ജിസ്മയോട് വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. പുതിയ എപ്പിസോഡിന്റെ ചിത്രങ്ങളാണോ ഇതെന്ന് അന്ന് ആരാധകർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ദമ്പതികൾ ഉടൻ തന്നെ തങ്ങൾ വിവാഹിതരായ വാർത്തയും പങ്കിട്ടു.