മധുര: മധുരയിലെ പാലമേടിൽ ജെല്ലിക്കെട്ടിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് (26) ആണ് മരിച്ചത്. ഒമ്പത് കാളകളെ പിടിച്ച് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.
മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അരവിന്ദ് മരിച്ചത്. പരിക്കേറ്റ 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.