കുവൈത്ത്: തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്തുടനീളം മഴ ആരംഭിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ഉപരിതല ഈർപ്പം കൂടിച്ചേർന്ന അന്തരീക്ഷത്തിലെ ആഴത്തിലുള്ള ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം മഴയ്ക്കൊപ്പം ഇടിമിന്നലും രൂപപ്പെടാൻ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.
തിരമാലകൾ ആറടി വരെ ഉയരാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തണുത്ത കാലാവസ്ഥ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സ്ഥിതി മെച്ചപ്പെടുമെന്നും അൽ ഖരാവി പറഞ്ഞു.