ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സി.പി.എം നേതാവ് എ.പി സോണക്കെതിരേ ഡി.ജി.പിക്ക് പരാതി. മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തറാണ് പരാതി നൽകിയത്.
ചങ്ങാത്തം സ്ഥാപിച്ചാണ് സ്ത്രീകളെ ദുരുപയോഗം ചെയ്തത്. ഒരു പെൺകുട്ടിയെ ചൂഷണം ചെയ്തതായും പരാതിയുണ്ട്. അതിനാൽ പോക്സോ കേസും ഫയൽ ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തിൽ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.