കണ്ണൂർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ. ബ്രിട്ടീഷുകാരുടെ കാലത്ത് സത്യപ്രതിജ്ഞാ ചടങ്ങ് സ്യൂട്ട് ധരിച്ചാണ് നടത്തിയതെന്ന് കേട്ടിട്ടുണ്ട്. അതെല്ലാം പോയി, ഇപ്പോൾ ജനാധിപത്യമല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു.
ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4 വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം. എന്നാൽ മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. സംസ്ഥാന നേതാക്കളുടെ വിമർശനങ്ങളോട് പ്രതികരിച്ച തരൂർ കേരളത്തിലെ പരിപാടികളിൽ തുടർന്നും പങ്കെടുക്കുമെന്നും വ്യക്തമാക്കി. സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ എ.ഐ.സി.സി നേതൃത്വത്തിൽ ഭിന്നതയുണ്ടായി.