കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ പിടികൂടി. വനംവകുപ്പും ആർ.ആർ.ടി സംഘവും പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വച്ചത്.
രണ്ടു തവണ വെടിവച്ചു. വെടിയേറ്റ് മയങ്ങിയ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.