കൊച്ചി: ഞാറയ്ക്കല്‍ എടവനക്കാട് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. നായരമ്പലം സ്വദേശിനി രമ്യ(32)യെയാണ് ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയത്. ഒന്നര വർഷം മുൻപാണ് രമ്യയെ കാണാതായത്.
2021 ഓഗസ്റ്റ് 17 മുതൽ രമ്യയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം കാണാനില്ലെന്ന് പത്രപരസ്യവും നൽകിയിരുന്നു. നരബലി കേസിനെ തുടർന്ന് കാണാതായ സ്ത്രീകളുടെ വിശദാംശങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഈ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
രമ്യയും ഭർത്താവ് സജീവനും എടവനക്കാട് വാടക വീട്ടിലായിരുന്നു താമസം. ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. നാട്ടുകാരും അയൽവാസികളും രമ്യയെ കുറിച്ച് അന്വേഷിച്ചപ്പോൾ ജോലിയിലാണെന്നും പുറത്താണെന്നുമാണ് സജീവൻ നാട്ടുകാരോട് പറഞ്ഞത്.