കോഴിക്കോട്: സ്കൂൾ കലോത്സവങ്ങളിൽ മാംസാഹാരം വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ്. ഭക്ഷണത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാം. അതേസമയം, നോൺ വെജിറ്റേറിയനോട് താൽപ്പര്യമില്ലാത്തവർ ഉണ്ടാകും. ഇത് കണക്കാക്കിയാണ് കാലങ്ങളായി കലോത്സവത്തിന് ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ ഇപ്പോൾ രണ്ടായി വിഭജിക്കേണ്ട ആവശ്യമില്ല. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.