പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയ്ൽ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 13 കുട്ടികളും 1 അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.
ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥതയുണ്ടായത്. സ്കൂളിന്റെ വാർഷികാഘോഷത്തിനിടെയാണ് ബിരിയാണി വിതരണം ചെയ്തത്.
19 കാരിയായ അഞ്ജുശ്രീ പാർവതി കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതേതുടർന്ന് സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിൽ കർശന പരിശോധനയാണ് നടക്കുന്നത്.