കോട്ടയം: ശബരിമലയിലുണ്ടായ കതിന അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ ജയകുമാർ (47) മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപമുള്ള വെടിപ്പുരയിലാണ് അപകടമുണ്ടായത്. അവിടെയുള്ള ചെറിയ തകര ഷെഡ്ഡിനുള്ളിൽ ജയകുമാർ കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ജയകുമാറിനൊപ്പം പരിക്കേറ്റ അമൽ (28), രജീഷ് (35) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അമലിന്റെ മുഖത്തും രജീഷിന്റെ കാലിലുമാണ് പൊള്ളലേറ്റത്.