തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്ക് 7 വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യം പിന്തുടർന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ്.
ആദ്യ ഇന്നിംഗ്സിൽ 265 റൺസ് നേടിയ ഗോവ രണ്ടാം ഇന്നിംഗ്സിൽ കേരളത്തെ 200 റൺസിനു തകർത്തു. ആദ്യ ഇന്നിംഗ്സിൽ 46 റൺസിന്റെ ലീഡാണ് ഗോവ നേടിയത്. രണ്ടാം ഇന്നിങ്സിൽ 138 പന്തിൽ 70 റൺസെടുത്ത രോഹൻ പ്രേം ആണ് കേരളത്തിന്റെ ടോപ് സ്കോറർ. രോഹനു പുറമെ രോഹൻ കുന്നുമ്മൽ (34), ജലജ് സക്സേന (34) എന്നിവർക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി തിളങ്ങാനായത്.