കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയ മത്സരാർത്ഥികളുടെ ഫലം തടഞ്ഞു. 94 മത്സരങ്ങളുടെ ഫലങ്ങലാണ് സംഘാടകർ തടഞ്ഞുവെച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്നും ഫലം പ്രഖ്യാപിച്ചാലും അത് ജില്ലയുടെയോ സ്കൂളിന്റെയോ പോയിന്റുകളിൽ ഉൾപ്പെടുത്തില്ലെന്നും സംഘാടകർ അറിയിച്ചു.
ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ഗ്രേസ് മാർക്കിനും കോടതിയുടെ ഇടപെടൽ ആവശ്യമാണെന്നും സംഘാടകർ പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ വകുപ്പ് വഴി ലഭിക്കുന്ന അപ്പീലുകൾക്ക് അത്തരമൊരു തടസ്സമില്ല.