കൊല്ലം: ഗുരുതരമായ കരൾ രോഗത്താൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നഴ്സിംഗ് വിദ്യാർത്ഥി കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ചികിത്സ സഹായം തേടുന്നു. കടയ്ക്കൽ മിഷൻ കുന്ന് കിഴക്കുംകര പുത്തൻ വീട്ടിൽ അനിരുദ്ധന്റെയും ഗിരിജയുടെയും മകൾ അപർണയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നിർദ്ധന കുടുംബാംഗം ആയ അപർണ്ണക്ക് കരൾ മാറ്റ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയാണ് ചെലവ്.
ബാംഗ്ളൂരിൽ നഴ്സിംഗ് അവസാന വിദ്യാർഥിയായ അപര്ണയ്ക്കു അവിടെ വച്ചാണ് ഗുരുതരമായ കരൾ രോഗം പിടിപെട്ടത്. മഞ്ഞപ്പിത്തം കൂടിയതിനെ തുടർന്ന് കരളിന്റെ പ്രവർത്തനം തകരാറിലാവുകയായിരുന്നു. തുടർന്ന് ബാംഗ്ളൂർ നിന്ന് ആംബുലൻസിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. അവിടെവച്ച് അടിയന്തിരമായി ശസ്ത്രക്രിയ നടത്തി. അപർണ്ണയുടെ സഹോദരിയാണ് കരൾ നൽകിയത്. നാട്ടുകാരുടെ സഹായത്തോടെയും കടമെടുത്തതുമാണ് ഇതിനായുള്ള പണം കണ്ടെത്തിയത്.
ചികിത്സയ്ക്കും മരുന്നിനുമായി 50 ലക്ഷത്തോളം രൂപ ആവശ്യമാകും. തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും ഉൾപ്പെടെ സഹായം തേടുകയാണ് കുടുംബം. പണം നൽകാൻ ആഗ്രഹിക്കുന്നവർക്കായി അപർണ്ണയുടെ സഹോദരിയുടെ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ചുവടെ നൽകുന്നു.
അഷിജ എ ജി (സഹോദരി)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), കടയ്ക്കൽ ശാഖ.
അക്കൗണ്ട് നമ്പർ: 67291089614 .
IFSC:SBIN0070227 .
GPAY 9061439205.
ഷിജിൻ (സഹോദരൻ)