കൊച്ചി : കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ ‘ഇള’ റിലീസ് ചെയ്തു. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറില്‍ അപര്‍ണ ബാലമുരളിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സംഗീതസംവിധായകന് ബിജിബാലിനും കഥകളി കലാകാരന് പീശപ്പള്ളി രാജീവനുമൊപ്പം ഹരിനാരായണനും ഇളയില്‍ അഭിനയിച്ചിരിക്കുന്നു. കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ഗാനചിത്രം കടന്നു പോകുന്നത്.
മിഥുന് ജയരാജാണ് ഗാനചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും മിഥുന് ജയരാജും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.വൈബ്സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണ്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം മനേഷ് മാധവന്, എഡിറ്റിങ് പ്രവീണ്‍ മംഗലത്ത്, ആര്‍ട്ട് ഇന്ദുലാല്‍ കാവീട് എന്നിവര്‍ നിര്‍വഹിക്കുന്നു. ലിജുപ്രഭാകര്‍, ധനുഷ് നായനാര്‍, ജയറാംരാമചന്ദ്രന്, അവണാവ് നാരായണന് തുടങ്ങിയവരാണ് ഇളയുടെ അണിയറ ശില്പികള്