
കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട്ട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്ന് പറയപ്പെടുന്നു. ബാലൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തുകൊടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ കൊടുക്കണമെന്നും നിർബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
