കോട്ടയം : വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നിന്നും വിട്ടു നിന്ന എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എൻഎസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ അനുമതി പോലും നിഷേധിച്ചുവെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി.എൻ എസ് എസ് നേതൃത്വത്തിൽ ഇരിക്കുന്നവർ മാടമ്പിത്തരം കാണിക്കുകയാണ്. ഇവർ മാറി നിന്നാൽ ഒരു ചുക്കും സംഭവിക്കില്ല. കാലചക്രത്തെ പിറകോട്ട് തിരിക്കാൻ ശ്രമിക്കുന്ന എൻ എസ് എസ് നേതൃത്വം പിന്തിരിപ്പൻമാരാണ്. സമുദായത്തിലെ സാധാരണക്കാർ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് വെള്ളാപ്പള്ളി വിമർശിച്ചു. ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ച സ്ഥിതിയുണ്ടായി. മന്നം സമാധി സന്ദർശനത്തിന് സ്വാമിമാർ അനുവാദം ചോദിക്കാതിരുന്നതാകാം കാരണം. പക്ഷേ സ്വാമിമാർ അവിടെയെത്തിയിട്ടും മന്നം സമാധിയിലെ സന്ദർശനത്തിന് അനുമതി നൽകാൻ എസ് എസ് തയ്യാറായില്ലെന്നും വെളളാപ്പള്ളി കുറ്റപ്പെടുത്തി.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
