കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
10 കോടിയോളം രൂപ ചെലവഴിച്ചാണ് കാത്ത്ലാബ് സംവിധാനമൊരുക്കിയത്.
അത്യാധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ ജില്ലാ തല ആശുപത്രികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ല ആശുപത്രിയിലും കാത്ത് ലാബ് സജ്ജമാക്കിയത്. ഇതിലൂടെ മെഡിക്കല്‍ കോളേജിലേക്ക് പോകാതെ തന്നെ കാത്ത്ലാബ് ചികിത്സ ഇവിടെ ലഭ്യമാകുന്നതാണ്.
കിഫ്ബിയുടെ 57 കോടി രൂപയുടെ സഹായത്താല്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഇതോടെ വലിയ സൗകര്യങ്ങളാണ് ഈ ആശുപത്രിയില്‍ നിന്നും ലഭ്യമാകുക.