മനാമ: സാമൂഹ്യ മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ വ്യക്തമാക്കി. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ വിര്‍ച്വല്‍ കണ്വന്ഷന് (മര്‍കസ് വിസ്ത)യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റായി വി.പി.കെ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹഖീം സഖാഫി കിനാലൂര്‍, ഫിനാന്‍സ് സെക്രട്ടറി സലീം മൂവാറ്റുപുഴ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാര്‍: മുഹ്സിന് മുഹമ്മദ് ഹുസൈന് മദനി, പി.എം സൂലൈമാന്‍ ഹാജി , അബ്ദുല്‍ റസാഖ് ഹാജി ഇടിയങ്ങര , അബ്ദുറഹീം സഖാഫി വരവൂര്‍ , ഷമീര്‍ പന്നൂര് , നിസാര്‍ സഖാഫി
ജോയിന്റ് സെക്രട്ടറിമാര്‍: ഫാസില്‍ താമരശ്ശേരി, ശംസുദ്ധീന്‍ സുഹ് രി , മുഹമ്മദ് കുട്ടി ഹാജി , ഷംസുദ്ധീന് സഖാഫി , ഫൈസല്‍ ഒ.പി, ജമാല്‍ വിട്ടല്‍ . 33 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികളെ കാന്തപുരം പ്രഖ്യാപിച്ചു.
മര്‍കസ് മാനേജര്‍ സി.മുഹമ്മദ് ഫൈസി, മര്‍കസ് ഗ്ലോബല്‍ പ്രസിഡന്റ് ഉസ്മാന് സഖാഫി തിരുവത്ര, ബഹ്റൈന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം ഹാജി പാപിനിശ്ശേരി, മര്‍സൂഖ് സഅദി പാപിനിശ്ശേരി, അബ്ദുൽ ഗഫൂർ വാഴക്കാട് എന്നിവര്‍ പ്രസംഗിച്ചു. എ.കെ അബൂബക്കര്‍ മുസ് ലിയാര്‍ കട്ടിപ്പാറ, അബ്ദുള്ള രണ്ടത്താണി, ഹാരിസ് സ്രാമ്പ്യ ആശംസ നേര്‍ന്നു. മര്‍കസ് പ്രസിഡന്റ് സയ്യദ് അലി ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ത്ഥന നിർവഹിച്ചു.