
ബഹ്റൈൻ: പ്രമുഖ വ്യവസായിയും സാമൂഹിക–സാംസ്കാരിക പ്രവർത്തകനുമായ ഗോകുലം ഗോപാലന് വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ സ്വീകരണവും ആദരവും നൽകി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹത്തിനായി ഔറ ആർട്സ് സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

വടകര സഹൃദയവേദി പ്രസിഡന്റ് എൻ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ശശിധരൻ ചടങ്ങുകൾ നിയന്ത്രിച്ചു.
സംഘടനയുടെ മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ ഗോകുലം ഗോപാലനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി എം.സി. പവിത്രനും പ്രസിഡന്റ് എൻ.പി. അഷ്റഫും ചേർന്ന് പൊന്നാട അണിയിച്ച് ആദരവ് സമർപ്പിച്ചു.

ഔറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, സാമൂഹിക പ്രവർത്തകൻ രാജീവ് ഇ.വി., ചന്ദ്രബോസ്, കൃഷ്ണകുമാർ (എസ്എൻസിഎസ്), അജിത്ത് (കുടുംബ സഹൃദയവേദി), സെവൻ ആർട്സ് പ്രസിഡന്റ് ജേക്കബ് തേക്കുംതോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വടകര സഹൃദയവേദിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാവേദി പ്രവർത്തകരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.എം. ബാബു നന്ദി പറഞ്ഞു.


