മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കെ എസ് സി എ ബാലകലോത്സവം 2023 ന്റെ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നിർവഹിച്ചു. കെ എസ് സി എ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ, ജനറൽ കൺവീനർ ശശിധരൻ, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാധാകൃഷ്ണൻ വല്യത്താൻ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു ആയിരുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയതായിരുന്നു വി മുരളീധരൻ.
65 ഓളം ഇനങ്ങളിലായി 600 ൽ പരം കുട്ടികൾ മാറ്റുരയ്ക്കുന്ന വലിയൊരു മാമാങ്കം ആണ് കെ.എസ്.സി.എ ബാലകലോത്സവം 2023. മെയ് ആദ്യം തുടങ്ങി ജൂൺ ആദ്യവാരത്തിൽ ഫിനാലെ വരുന്ന രീതിയിലാണ് ബാലകലോത്സവം ക്രമീകരിച്ചിരിക്കുന്നത്.