ദുബൈ: ആഗോളതലത്തിലെ 152 വികസന, സാമ്പത്തിക സൂചികകളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്.എല്ലാകാലത്തും ഈ രാജ്യം മികവ് പുലര്‍ത്തിയിട്ടുണ്ടെന്നും മാറ്റങ്ങള്‍ ആദ്യം ഉള്‍ക്കൊള്ളുന്ന നാടാണ് യു.എ.ഇ. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാറില്‍ ജനങ്ങളുടെ ആത്മവിശ്വാസം നേടിയെടുത്ത ആദ്യ സര്‍ക്കാറാണ് യു.എ.ഇയിലേത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷത്തെ യു.എ.ഇയുടെ നേട്ടങ്ങളെ ശൈഖ് മുഹമ്മദ് നേരത്തെ പ്രകീര്‍ത്തിച്ചിരുന്നു. 2021ല്‍ യു.എ.ഇയുടെ മേധാവിത്വം നിലനിര്‍ത്താന്‍ ആയിരക്കണക്കിന് സംഘങ്ങളാണ് പ്രവര്‍ത്തിച്ചത്.