കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് ഭയാനകമായ ദുരന്തമെന്ന് എഴുത്തുകാരൻ എം കെ സാനു. ശാസ്ത്ര സാങ്കേതികവിദ്യ വളരെയധികം വികസിച്ച സമയത്താണ് ഇത് സംഭവിച്ചതെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. പരിഹാരത്തിനായി ഭരണാധികാരികളുടെ ആന്തരിക നേത്രങ്ങള്‍ തുറക്കപ്പെടണമെന്ന് പ്രാർത്ഥിക്കുന്നുവെന്നും സാനു പറഞ്ഞു.
അതേസമയം ബ്രഹ്മപുരത്തെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും അറിയാമെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ പറഞ്ഞു. കരാറുകാർ തടിച്ചു കൊഴുക്കുകയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയില്ല. യഥാർത്ഥത്തിൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. അവർ ഇനി എങ്ങോട്ട് പോകുമെന്നതാണ് ആശങ്ക. മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ മന്ത്രി ആവശ്യപ്പെട്ടതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും പത്മനാഭൻ പറഞ്ഞു.