സംസ്ഥാനത്ത് നിലവില്‍ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കടകള്‍ അടക്കാന്‍ നിര്‍ദ്ദേശമില്ലാത്തതിനാല്‍ മദ്യശാലകളും അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ ഭീതിയിലും സംസ്ഥാന സര്‍ക്കാരിന് വര്‍ദ്ധനവാണ് മുഖ്യം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്കൂളുകളും തിയേറ്ററുകളും അടച്ചിടുമ്പോഴും ബാറുകളും, ബിവറേജസ് ഔട്ട്ലെറ്റുകളും സര്‍ക്കാര്‍ തുറന്നിടുകയാണ്. നൂറു കണക്കിന് ആളുകള്‍ കൂട്ടമായെത്തുന്ന ബിവറേജും, ബാറും കൊറോണ കാലത്തും തുറന്നിരിക്കുമ്പോള്‍ രോഗവ്യാപനത്തിന്റെ ഭീതിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
ജനങ്ങള്‍ ഒത്തുകൂടുന്ന പൊതുപരിപാടികളെല്ലാം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരും,ആരോഗ്യ വിഭാഗവും കര്‍ശനമായി നിര്‍ദ്ദേശിക്കുമ്പോഴാണ് സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട് ലെറ്റുകളും തുറന്നിരിക്കുന്നത്. ഒപ്പം യാതൊരു മുന്‍കരുതലുകളുമില്ലാതെ ബാറുകളും തുറന്നിരിക്കുന്നു. കൊറോണ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട റാന്നിയിലെ ഒരു ബിവറേജസ് ഔട്ട് ലെറ്റ് മാത്രമാണ് ബിവറേജസ് കോര്പറേഷന് അടച്ചിട്ടിരുക്കുന്നത്.