ചെന്നെെ: രാഷ്ട്രീയ പ്രവേശന സൂചനകളുമായി വീണ്ടും തമിഴ് നടൻ വിജയ്. ചെന്നെെയിലെ നിലാങ്കരയിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് വിജയ് സൂചന നൽകിയത്. നാളത്തെ വോട്ടർമാർ നിങ്ങളാണെന്ന് വിജയ് കുട്ടികളോട് പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും അദ്ദേഹം കുട്ടികളോട് വ്യക്തമാക്കി. വിജയ് ഇയക്കം എന്ന ആരാധക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.’നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ അതാണ് ഇപ്പോൾ നടക്കുന്നത്.
കാശു വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു വേട്ടിന് 1000രൂപ എന്നു വിചാരിക്കുക. ഒന്നരലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15കോടി വരും. ജയിക്കാൻ 15കോടി ചിലവാക്കുന്നവർ അതിലും നേരത്തെ എത്ര സമ്പാദിച്ചു കാണുമെന്ന് ചിന്തിച്ചാൽ മതി. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓരോരുത്തരും കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം’ എന്നും വിജയ് പറഞ്ഞു.