- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
Browsing: US NEWS
ഫോമാ സാന്ത്വന സംഗീതം വാലന്റൈൻസ് ഡെ എപ്പിസോഡ് ഇന്ന്; ലതാ മങ്കേഷ്കർക്കായി സമർപ്പിക്കുന്നു
ന്യൂയോർക്ക്: സംഗീതത്തിന്റെ വിസ്മയലോകം തീർത്ത ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് സമർപ്പിച്ചുകൊണ്ട് ഫോമയുടെ സാന്ത്വന സംഗീതം വാലെന്റൈൻസ് ഡേ എപ്പിസോഡ് ഇന്ന് വൈകിട്ട് നടക്കും. സാന്ത്വന സംഗീതത്തിലൂടെ…
വാഷിങ്ടൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച പ്രസിഡന്റ് ബൈഡന്റെ തീരുമാനം യുക്രെയ്ൻ അധിനിവേശത്തിനു റഷ്യക്കു കൂടുതൽ ധൈര്യം നൽകുമെന്നു ഡോണൾഡ് ട്രംപ്. ഫെബ്രുവരി 12 ശനിയാഴ്ച…
ടെക്സസ്: 2022 ലെ മിഡ്‌റ്റെം ഇലെക്ഷൻറെ ഭാഗമായി മാർച്ച് ഒന്നിന് നടക്കുന്ന റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ…
ടെക്സസ്: ആറാഴ്ചയ്ക്കു ശേഷം നടത്തുന്ന ഗർഭചിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ ടെക്സസിൽ 60 ശതമാനം ഗർഭചിദ്ര കേസുകൾ കുറഞ്ഞതായി ടെക്സസ് ഹെൽത്ത് ആന്റ് ഹൂമൺ…
ഹൂസ്റ്റൺ: മൈ 600 എൻബി റിയാലിറ്റി ഷോയിലെ ആദ്യ ട്രാൻസ്ജൻഡർ സ്റ്റാർ ഡെസ്റ്റിനി ലാഷെ (30) അന്തരിച്ചു. ഡെസ്റ്റിനിയുടെ സഹോദരൻ വെയ്ൻ കോംപടനാണ് ഈ വിവരം ഫെയ്സ്ബുക്ക്…
ന്യുയോർക്ക്: റോക്ക്ഫെല്ലർ കാപ്പിറ്റൽ മാനേജ്മെന്റ് തലവനായി ഇന്ത്യൻ അമേരിക്കൻ രുചിർ ശർമ ചുമതലയേറ്റു. റോക്ക് ഫെല്ലേഴ്സ് ഗ്ലോബൽ ഫാമിലി ഓഫിസ് അഡ്‍വൈസറായും രുചിർ പ്രവർത്തിക്കും. മോർഗൻ സ്റ്റാൻലി…
പെട്ടിയിലാക്കി പൂട്ടിയിട്ടത് അഞ്ച് വർഷം; ചെറിയ തെറ്റിന് പോലും മർദ്ദനം; ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ച് ദമ്പതികൾ
വാഷിംഗ്ടൺ: ദത്തെടുത്ത കുട്ടിയെ അഞ്ച് വർഷത്തോളം അമേരിക്കൻ ദമ്പതികൾ പീഡിപ്പിച്ചു. ഗാരേജിൽ ഉണ്ടാക്കിയ ചെറിയ പെട്ടിയിലാണ് 14 വയസ്സുള്ള മകനെ പൂട്ടിയിട്ടത്. കുട്ടിയെ ചെറിയ പെട്ടിയിലാക്കി ഓരോ…
ന്യൂയോർക്ക്: ട്രെയിനിൽ വെച്ച് നിരന്തരം സമയം ചോദിച്ചതിന്റെ പേരിൽ അപരിചിതൻ പെൺകുട്ടിയെ കുത്തിക്കൊന്നു. യുഎസിലെ ന്യൂയോർക്ക് സിറ്റിയിലെ അപ്പർ മാൻഹട്ടനിലെ വാഷിംഗ്ടൺ ഹൈറ്റ്‌സിലെ നമ്പർ 1 ട്രെയിനിൽ…
വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍ അധിനിവേശ ഭീഷിണി രൂക്ഷമായിരിക്കെ യുക്രെയ്‌നില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിന് ആവശ്യമായി സൈനീകരെ അയയ്ക്കുമെന്ന് ബൈഡന്‍. ഫെബ്രുവരി 10 വ്യാഴാഴ്ച മാധ്യമത്തിന്…
ന്യൂയോർക്ക്: ആരോഗ്യ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ഠിക്കുന്നതി നു, ഫോമാ നഴ്‌സസ് ഫോറം പ്രതിരോധ പരിശോധനകളെ സംബന്ധിച്ചു ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 2022 ഫെബ്രുവരി 12 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10.30 നു സംഘടിപ്പിക്കുന്ന സൂം മീറ്റിംഗിൽ ഡോക്ടർ ലിജി മാത്യു, ഡാലിയ പോൾ എന്നിവർ സംസാരിക്കും. സെമിനാറിൽ ചോദ്യോത്തര വിഭാഗവും ഉണ്ടായിരിക്കുന്നതാണ് കോവിഡാനന്തരം ജനങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഫലമെന്നോണം പലവിധത്തിലുള്ള പാർശ്വഫലങ്ങൾക്കും പ്രത്യക്ഷമായോ,പരോക്ഷമായോ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പരിശോധനകളും നടപടിക്രമങ്ങളും അറിയേണ്ടതും, പാലിക്കേണ്ടതും അത്യന്ത്യാപേക്ഷിതമാണ്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങൾ, വിവിധങ്ങളായ അർബുദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ മനുഷ്യരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രായ-ലിംഗഭേദ- തൊഴിൽ ഭേദമന്യെ എല്ലാവർക്കും പതിവായി ആരോഗ്യ പ രിശോധനകൾ അനിവാര്യമാണ്. സമയബന്ധിതമായ ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും വഴി ഈ രോഗങ്ങളിൽ ഭൂരിഭാഗവും നേരത്തെ കണ്ടുപിടിക്കാൻ കഴിയും. രോഗം നേരത്തേ കണ്ടെത്തുന്നത് പ്രധാനമാണ്, കാരണം ഇത് സ്വയം സുഖപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിക്കും. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് രോഗ പ്രതിരോധവും ജീവിതശൈലി മെച്ചപ്പെടുത്തലും. ഈ സാഹചര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയിൽ ഫോമയുടെ ആരോഗ്യ വിഭാഗമായ ഫോമാ നഴ്‌സസ് ഫോറം ജനങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി കോൺസൽ എ കെ വിജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. സെമിനാറിൽ എല്ലാവരും പങ്കെടുത്തു വിജയി പ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, നഴ്‌സസ് ഫോറം ചെയർ പേഴ്സൺ ഡോക്ടർ: മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനിൽ സാം, വൈസ് ചെയർ പേഴ്സൺ റോസ്മേരി കോലഞ്ചേരി,ജോയിന്റ് സെക്രട്ടറി ഡോക്ടർ ഷൈല റോഷിൻ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ ബിജു ആന്റണി എന്നിവർ അഭ്യർത്ഥിച്ചു. സൂം ലിങ്ക്: 856.8854.1736 റിപ്പോർട്ട്: സലിം ആയിഷ
