Narendra Modi | Starvision News Malayalam

മനിലയിൽ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; വ്യാപാര ചർച്ചകളിൽ പുരോഗതി പ്രതീക്ഷ
ന്യൂഡൽഹി: ആസിയാൻ–ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി ഫിലിപ്പൈൻസിലെ മനിലയിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും ചർച്ചയ്ക്കുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യ–അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് സാധ്യതയുള്ള കൂടിക്കാഴ്ച ശ്രദ്ധ നേടുന്നത്. ഇറക്കുമതിത്തീരുവ, വീസ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാനും വ്യാപാര ചർച്ചകളിൽ പുരോഗതി കൈവരിക്കാനും അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും അമേരിക്കയുടെ തുടർനിലപാടുകളും പ്രസക്തമാകും.

മനിലയിൽ ക്വാഡ് നേതാക്കളുടെ യോഗം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗത്തിന് ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു. എന്നാൽ യോഗം സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സമുദ്രസുരക്ഷ, വ്യാപാര സഹകരണം, പ്രാദേശിക സ്ഥിരത എന്നിവയ്ക്കാണ് മോദിയുടെ മനില സന്ദർശനത്തിൽ പ്രധാന പരിഗണന. ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇൻഡോ–പസഫിക് മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതും ചർച്ചകളുടെ ഭാഗമാകും.

The post മനിലയിൽ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; വ്യാപാര ചർച്ചകളിൽ പുരോഗതി പ്രതീക്ഷ appeared first on Starvision News Malayalam.

എഥനോൾ കലർത്തൽ: കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമോ? മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇ20 പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് തയ്യാറാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടകയിൽ നടത്തിയ പരിശോധനയിൽ പരിധിക്കുമുകളിൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, പെട്രോളിയം കമ്പനികൾക്കെതിരെ നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച 14 പെട്രോൾ സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോൾ അളവ് 20 ശതമാനത്തിന് മുകളിലാണെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട പരിശോധനാഫലങ്ങൾ. ഇന്ത്യൻ ഓയിൽ സാമ്പിളിൽ 31.2 ശതമാനവും എച്ച്പിസിഎൽ സാമ്പിളിൽ 30.5 ശതമാനവും രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ബിപിസിഎൽ, നയാര, ഷെൽ എന്നിവയുടെ ചില സാമ്പിളുകളിലും 20 ശതമാനത്തിന് മുകളിൽ അളവ് കണ്ടെത്തിയെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം.

ഇന്ധനത്തിലെ യഥാർഥ എഥനോൾ അളവ് പമ്പുകളിൽ പ്രദർശിപ്പിക്കാത്തത് എന്തുകൊണ്ടെന്നും, ഉയർന്ന അളവിലുള്ള എഥനോൾ വാഹനങ്ങളെ ബാധിച്ചാൽ ഉത്തരവാദിത്തം ആർക്കാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പരിശോധനാഫലങ്ങൾ ചൂണ്ടിക്കാട്ടി വിഷയത്തിൽ വിശദമായ സംവാദത്തിനും അദ്ദേഹം പ്രധാനമന്ത്രിയെ ക്ഷണിച്ചു.

എന്നാൽ കർണാടകയിലെ പരിശോധനാഫലങ്ങളെ എണ്ണക്കമ്പനികൾ തള്ളി. സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധിച്ചതിലും നിശ്ചിത നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. തങ്ങൾ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും കമ്പനികൾ അറിയിച്ചു. പരിശോധനാഫലങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, സംസ്ഥാനത്തിന്റെ ആരോപണവും കമ്പനികളുടെ മറുപടിയും തമ്മിലുള്ള തർക്കം തുടരുകയാണ്.

The post എഥനോൾ കലർത്തൽ: കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമോ? മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി appeared first on Starvision News Malayalam.

മോദി–പാർമെലിൻ കൂടിക്കാഴ്ച; ഇന്ത്യയും സ്വിറ്റ്‌സർലൻഡും അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് ഗയ് പാർമെലിനും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇന്ത്യയും സ്വിറ്റ്‌സർലൻഡും അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, അണുവൈദ്യുതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ചർച്ചകളിലെ പ്രധാന വിഷയം.

കുടിയേറ്റ-യാത്രാ പങ്കാളിത്തം, യുവ പ്രൊഫഷണലുകൾക്കായുള്ള എക്സ്ചേഞ്ച് പദ്ധതി, ഗതാഗത സാങ്കേതികവിദ്യ, മൊബിലിറ്റി സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണകളും ഇതിൽ ഉൾപ്പെടുന്നു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പാർമെലിൻ ഇന്ത്യയിലെത്തിയത്. ഫെബ്രുവരിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമുള്ള ഈ വർഷത്തെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. അതേസമയം, ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനവുമാണിത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം വിപുലീകരിക്കുന്നതിനൊപ്പം നിക്ഷേപത്തിനും സാങ്കേതിക സഹകരണത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തി.

The post മോദി–പാർമെലിൻ കൂടിക്കാഴ്ച; ഇന്ത്യയും സ്വിറ്റ്‌സർലൻഡും അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു appeared first on Starvision News Malayalam.

സുസ്ഥിരതയ്ക്ക് മുൻഗണന നൽകണം; ആരോഗ്യസംരക്ഷണത്തിലും സ്റ്റാർട്ടപ്പ് മേഖലയിലും കൂടുതൽ സഹകരണം വേണം: മോദി
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങൾ സുസ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യസംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ബ്രിക്സ് ഉച്ചകോടിയുടെ സമാപനദിനത്തിൽ മോദി പറഞ്ഞു.

കണക്റ്റിവിറ്റിയിൽ ബ്രിക്സ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പരസ്പര സഹകരണത്തിലൂടെ അംഗരാജ്യങ്ങൾ ഒരുമിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്ത് സംഘർഷങ്ങളുടെ എണ്ണം നിരന്തരം വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഒരു പ്രതിസന്ധിയും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്നും പകർച്ചവ്യാധികൾ, കാലാവസ്ഥാ ദുരന്തങ്ങൾ, വിതരണശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും മോദി ചൂണ്ടിക്കാട്ടി.

അതേസമയം, സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമർശം. ഇത്തരം നടപടികൾ രാജ്യങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിതരണശൃംഖലയിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ വിശ്വസനീയവും ശക്തവുമായ സംവിധാനത്തിന് സഹായകമാകുമെന്നും മോദി വ്യക്തമാക്കി. പകർച്ചവ്യാധികളെ നേരിടുന്നതിനായി ആരംഭിച്ച ബ്രിക്സ് ഏർലി വാണിങ് സിസ്റ്റം വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്സ് ഇൻക്യൂബേറ്റർ നെറ്റ്‌വർക്ക് അംഗരാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളെ പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കും. ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട് രൂപീകരിക്കണമെന്ന നിർദേശവും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

The post സുസ്ഥിരതയ്ക്ക് മുൻഗണന നൽകണം; ആരോഗ്യസംരക്ഷണത്തിലും സ്റ്റാർട്ടപ്പ് മേഖലയിലും കൂടുതൽ സഹകരണം വേണം: മോദി appeared first on Starvision News Malayalam.

‘ബ്രിക്‌സ് ആർക്കും എതിരല്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം’: നരേന്ദ്ര മോദി
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. ബ്രിക്‌സ് ഒരു രാജ്യത്തിനോ കൂട്ടായ്മയ്ക്കോ എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉച്ചകോടിയെ ചരിത്രപരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അന്താരാഷ്ട്ര സ്ഥാപനങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള പത്ത് നിർദേശങ്ങൾ മോദി ഉച്ചകോടിയിൽ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്നും അധികാരം ഏതാനും രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിക്‌സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരണം. സമുദ്രമേഖലയുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അംഗരാജ്യങ്ങൾ സംയുക്ത സംവിധാനം രൂപീകരിക്കണമെന്നും മോദി നിർദേശിച്ചു.

അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ട ബ്രിക്‌സ് തയ്യാറാക്കണം. സംഘടനയിലെ ഐക്യം ആഗോള വേദികളിൽ പ്രകടമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ആഗോള അധികാരഘടന പിരമിഡിന് സമാനമാണ്. വളർന്നുവരുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കാളിത്തം ലഭിക്കുന്നവിധം ഈ ഘടന പുനഃക്രമീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

ആഗോള ദക്ഷിണ രാജ്യങ്ങൾ മറ്റുള്ളവർ നിർമിക്കുന്ന നിയമങ്ങൾ അനുസരിക്കുന്നവരായി മാത്രം തുടരരുത്. അന്താരാഷ്ട്ര നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നതിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

The post ‘ബ്രിക്‌സ് ആർക്കും എതിരല്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം’: നരേന്ദ്ര മോദി appeared first on Starvision News Malayalam.

‘ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയം; ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു’: പ്രകാശ് രാജ്
തൃശൂർ: രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തർ മന്ദറിൽ യുവജനങ്ങളുടെ കരുത്തും സൗന്ദര്യവും രാജ്യം കണ്ടതാണ്. ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് അധികാരികൾക്ക് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ പൂർണമായി തിരിച്ചറിഞ്ഞു. അധികാരികളെ ഭയമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു.

യുവാക്കൾ ആദ്യമായി ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വിറച്ചു. ഇന്ന് പ്രതിഷേധിക്കാൻ ജന്തർ മന്ദർ മാത്രമല്ല വേദി. എവിടെ വേണമെങ്കിലും സമരം നടത്താവുന്ന വിധത്തിൽ പ്രതിഷേധവേദികൾ മാറിയിട്ടുണ്ട്. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലുള്ള വ്യവസ്ഥിതിക്ക് ബദൽ എന്താണെന്ന കാര്യവും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ ഗൗരവമായി ചർച്ച ചെയ്യണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ് കുമാർ തുടങ്ങിയ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

51,93,881 അംഗങ്ങളെ പ്രതിനിധീകരിച്ച് 590 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമായി ആകെ 615 പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.

ഓഗസ്റ്റ് 21ന് വൈകീട്ട് അഞ്ചിന് നടക്കുന്ന രക്തസാക്ഷി കുടുംബസംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 22ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

The post ‘ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയം; ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു’: പ്രകാശ് രാജ് appeared first on Starvision News Malayalam.

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചതും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായി.

ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഓരോ മനസ്സിലും വന്ദേമാതരം മുഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്ര വിജയത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 വർഷമായി രാജ്യം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽനിന്ന് ലോകശക്തിയായി ഇന്ത്യ വളർന്നു. സാങ്കേതികവിദ്യയിലും ഡിജിറ്റൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായെന്നും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മികച്ച ഫലം കാണുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി നിയമവ്യവസ്ഥ കൂടുതൽ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാനസൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിലും രാജ്യം മുന്നേറ്റം കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

സ്വയംപര്യാപ്തത പൂർണമായ അർഥത്തിൽ യാഥാർഥ്യമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതിനായി രാജ്യത്തിന്റെ കാര്യക്ഷമത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നിർണായക മേഖലകളിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 12 വർഷത്തിനിടെ ഡിജിറ്റൽ ഇടപാടുകളിൽ വലിയ വർധനയുണ്ടായി. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായെന്നും മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകൾ യാഥാർഥ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടർ, ആണവോർജ മേഖലകളിലും ഇന്ത്യ സ്വന്തം ശേഷി ശക്തിപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

The post സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി appeared first on Starvision News Malayalam.

വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുന്ന എംബ്ലം പതിപ്പിക്കുന്നതിൽ പ്രശ്നമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. എംബ്ലം പതിപ്പിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ അനുവദിക്കുന്ന ധനസഹായം നഷ്ടപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്തും ഇന്ദിര ആവാസ് യോജന പോലുള്ള പേരുകളിൽ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് കെ എം ഷാജി ചൂണ്ടിക്കാട്ടി. അതുപോലെ ഇപ്പോഴുള്ള പദ്ധതികളുടെ പേരിലോ എംബ്ലത്തിലോ അനാവശ്യമായ തർക്കത്തിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരുമായി അനാരോഗ്യകരമായ ഒരു ചർച്ചയിലേക്ക് പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുന്നത്. ചേരി നിർമ്മാർജ്ജനത്തിനായി ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾ നേരിട്ട് വീടുകൾ നിർമിക്കുന്നതിന് ഒന്നര ലക്ഷം രൂപ വീതവും അനുവദിക്കുന്നു. വായ്പയെടുത്ത് വീട് നിർമിക്കുന്നവർക്ക് 2.67 ലക്ഷം രൂപ വരെ പലിശ സബ്‌സിഡിയും ലഭിക്കും.

കേന്ദ്രസഹായത്തോടെ പൂർത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേക ലോഗോ വേണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. എന്നാൽ ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ നിലപാട്. ബ്രാൻഡിംഗ് നൽകുന്നത് ഗുണഭോക്താക്കൾക്കിടയിൽ വിവേചനത്തിന് ഇടയാക്കുമെന്നായിരുന്നു അന്നത്തെ സർക്കാരിന്റെ അഭിപ്രായം.

എല്ലാ ഭവന നിർമ്മാണ പദ്ധതികളും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന രീതിയിലാണ് എൽഡിഎഫ് സർക്കാർ ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ കേന്ദ്രസഹായം ലഭിക്കുന്ന പദ്ധതികളിൽ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് നിലവിലെ സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നു.

The post വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി appeared first on Starvision News Malayalam.

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ആഗോള ഇ-കോമേഴ്സ്, ടെക് ഭീമനായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ പ്രതിബദ്ധത കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ 2030-ഓടെ 13 ബില്യൺ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ആൻഡി ജാസി പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനൊപ്പം പുതിയ പ്രഖ്യാപനം ചേർന്നതോടെ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 48 ബില്യൺ യുഎസ് ഡോളറായി ഉയരും. 2010 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആമസോൺ നടത്തുന്ന ആകെ നിക്ഷേപം 88 ബില്യൺ ഡോളറിലധികമാകുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ ആഗോളതലത്തിൽ ക്ലൗഡ്, എഐ സാങ്കേതികവിദ്യകളുടെ പ്രധാന കേന്ദ്രമായി മാറുകയാണെന്ന് ആൻഡി ജാസി പറഞ്ഞു. ഇന്ത്യയിൽ വലിയ അവസരങ്ങളും ആവശ്യകതയും നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള ദീർഘവീക്ഷണം ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ നിക്ഷേപം പ്രധാനമായും ആമസോൺ വെബ് സർവീസസിന്റെ മുംബൈ, ഹൈദരാബാദ് ഡാറ്റാ സെന്ററുകളുടെ ശേഷി വർധിപ്പിക്കുന്നതിനായിരിക്കും വിനിയോഗിക്കുക. ഇതിലൂടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും വലിയ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും എഐ ചിപ്പുകൾ, സുരക്ഷിത ക്ലൗഡ് സേവനങ്ങൾ, നിയന്ത്രിത എഐ സാങ്കേതികവിദ്യകൾ എന്നിവ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. ഈ പ്രഖ്യാപനത്തോടെ ഇന്ത്യയിലെ എഐ, ക്ലൗഡ് മേഖലകളിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിൽ ഒന്നായി ആമസോൺ കൂടുതൽ ശക്തമായി മാറുകയാണ്.

The post ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു appeared first on Starvision News Malayalam.

അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ”; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി
നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സലിം കുമാറിനെ കുറിച്ച് മലയാളത്തിൽ എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. അവിസ്മരീണയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാറെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

പ്രമുഖ നടൻ സലിം കുമാർജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി- എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഔദ്യോ​ഗിക ബഹുമതികളോടെ പറവൂരിലെ വസതിയിൽ സംസ്കാരചടങ്ങുകൾ നടന്നു. ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സാമൂഹിക, രാഷ്ട്രീയ സിനിമാ രം​ഗത്ത് നിന്നും നിരവധി പേർ സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിച്ചു.

The post അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ”; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി appeared first on Starvision News Malayalam.