മുഖ്യമന്ത്രി വി.ഡി. സതീശൻ | Starvision News Malayalam

മഴക്കെടുതിയിൽ 26 മരണം; കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറു ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും അനുബന്ധ ദുരന്തങ്ങളിലുമായി 26 പേർ മരിച്ച സാഹചര്യത്തിൽ വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും വീടുകൾ പൂർണമായി തകർന്നവർക്ക് ആറു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വീതം അനുവദിക്കും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. സംസ്കാരച്ചെലവിനായും 10,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സഹായം നൽകും. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങളുടെ വാടകച്ചെലവും സർക്കാർ വഹിക്കും. കൃഷിനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം നിലവിലുള്ളതിൽനിന്ന് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കുമായി പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം കയറി സാധനങ്ങൾ നശിച്ച കടകൾക്ക് 10,000 രൂപ വീതം നൽകും. നാശനഷ്ടം നേരിട്ട സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ബാങ്കുകൾ വഴി 12 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും. വായ്പകൾക്ക് പലിശയിളവും മാർജിൻ മണിയും സർക്കാർ ഉറപ്പാക്കും.

കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജേഷിന്റെ വീടിന്റെ നിർമാണം സർക്കാർ പൂർത്തിയാക്കും. സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാനായി വിരമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

The post മഴക്കെടുതിയിൽ 26 മരണം; കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറു ലക്ഷം appeared first on Starvision News Malayalam.

കാരുണ്യത്തിന്റെ കൈത്താങ്ങായി സി.എം.എൻ ട്രസ്റ്റ്; ഭവനരഹിതർക്ക് പ്രതീക്ഷയേകി ‘എ ഹോം ഓഫ് യുവർ ഓൺ’
മനാമ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ആശ്വാസമേകുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് സി.എം.എൻ (ചന്ദ്രമ്മ–മാധവൻ നായർ) ട്രസ്റ്റ്. ട്രസ്റ്റ് ചെയർമാനും ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയുമായ പമ്പാവാസൻ നായരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘എ ഹോം ഓഫ് യുവർ ഓൺ’ പദ്ധതി കേരളത്തിലെ നിരവധി ഭവനരഹിത കുടുംബങ്ങൾക്കാണ് പുതിയ ജീവിതം സമ്മാനിക്കുന്നത്.

അഞ്ചുവർഷത്തിനുള്ളിൽ അർഹരായ 50 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുകയെന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 25നാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പദ്ധതി ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ 48 വീടുകളുടെ നിർമാണം പൂർത്തിയാക്കി നിശ്ചയിച്ച ലക്ഷ്യത്തിനരികിലെത്താൻ ട്രസ്റ്റിന് കഴിഞ്ഞു.

സി.എം.എൻ ട്രസ്റ്റ് നിർമിച്ച 13 വീടുകളുടെ താക്കോൽദാന ചടങ്ങ് കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറി. പുതിയതായി നിർമിക്കുന്ന പത്ത് വീടുകളുടെ ധാരണാപത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

സമൂഹത്തിലെ ദുർബലരുടെ സങ്കടം സ്വന്തം സങ്കടമായി കാണാൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും അത്തരത്തിലുള്ളവരുടെ മികച്ച ശ്രേണിയിലാണ് പമ്പാവാസൻ നായരെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് മാത്രം താങ്ങാനാകാത്ത വലിയ ചികിത്സാച്ചെലവുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ ജീവകാരുണ്യ ട്രസ്റ്റുകളുടെയും സി.എസ്.ആർ ഫണ്ടുകളുടെയും സഹകരണം മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തമായി ഭൂമിപോലുമില്ലാത്ത നിർധന കുടുംബങ്ങൾക്കായി ട്രസ്റ്റ് ഈ വർഷം നടപ്പാക്കുന്ന ‘അനുഗ്രഹ ഹോംസ്’ പദ്ധതിയും ശ്രദ്ധേയമാണ്. പമ്പാവാസൻ നായരുടെ ജന്മനാടായ മൂന്നൂർക്കോട് കരിയാമുട്ടിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലത്ത് ആറു കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്ന പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഭവനനിർമാണ പദ്ധതികൾക്കുപുറമെ ചികിത്സാസഹായം, വിവാഹസഹായം, മിടുക്കരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയും ട്രസ്റ്റ് നൽകിവരുന്നു. കടുത്ത സാമ്പത്തികപ്രയാസം നേരിടുന്ന 125ഓളം കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷനും ഉറപ്പാക്കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ–ന്യൂനപക്ഷ ക്ഷേമ മന്ത്രി എൻ. ഷംസുദ്ദീൻ, പട്ടികജാതി–പട്ടികവർഗ–പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസി, എം.എൽ.എമാരായ എം. വിൻസെന്റ്, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാർ, വി.ടി. ബൽറാം, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഭവനരഹിതർക്ക് സുരക്ഷിതമായ പാർപ്പിടമൊരുക്കുന്നതിനൊപ്പം സമൂഹത്തിലെ നിർധന കുടുംബങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷ പകരുന്ന സി.എം.എൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കാരുണ്യത്തിന്റെ മാതൃകയായി മാറുകയാണ്.

The post കാരുണ്യത്തിന്റെ കൈത്താങ്ങായി സി.എം.എൻ ട്രസ്റ്റ്; ഭവനരഹിതർക്ക് പ്രതീക്ഷയേകി ‘എ ഹോം ഓഫ് യുവർ ഓൺ’ appeared first on Starvision News Malayalam.

പ്ലീഡർ നിയമന വിവാദം: അലോഷ്യസ് സേവ്യറിന്റെ വാക്കുകൾ സശ്രദ്ധം കേട്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം സർക്കാർ പ്ലീഡർമാരെ നിയമിച്ചതിൽ രണ്ട് നിയമനങ്ങൾക്കെതിരെ മാത്രമാണ് ആക്ഷേപം ഉയർന്നതെന്നും മുൻ സർക്കാരുകളുടെ കാലത്തെ നിയമനങ്ങൾ കൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചെന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ആർക്കും സന്ദർശനാനുമതി നിഷേധിക്കാറില്ല. സാധാരണക്കാർ മുതൽ വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേർ തന്നെ കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തേവര കോളജിലെ പരിപാടിക്കിടെ അലോഷ്യസിനെ കണ്ടിട്ടും സംസാരിക്കാതെ പോയെന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. പരിപാടി കഴിഞ്ഞ് ഉച്ചയ്ക്ക് 2.50ന് മടങ്ങിയെന്നും മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ തിരക്കിട്ട് പോകുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അന്ന് രാവിലെ മുതൽ ഉച്ചവരെ എറണാകുളം ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന വിവരം അലോഷ്യസിനെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ കോളജ് കെഎസ്‌യു യൂണിറ്റിന് നിയമനത്തിൽ എതിർപ്പുണ്ടെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ലോ കോളജ് യൂണിറ്റിനോട് ചോദിച്ചാണോ പ്ലീഡറെ നിയമിക്കുന്നതെന്ന് മാത്രമാണ് ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

The post പ്ലീഡർ നിയമന വിവാദം: അലോഷ്യസ് സേവ്യറിന്റെ വാക്കുകൾ സശ്രദ്ധം കേട്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ appeared first on Starvision News Malayalam.

പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്റൈൻ പ്രതിഭ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന രാഷ്ട്രീയ പ്രേരിത റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ബഹ്റൈൻ പ്രതിഭ.

കോടതി പലതവണ പിണറായി വിജയനും എക്‌സാലോജിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടും, ഇത്തരമൊരു വേട്ടയാടൽ തുടരുന്നത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയും രാഷ്ട്രീയ പ്രതികാരവുമാണ്.

മകളുടെ പിതാവ് എന്ന ഏകകാരണത്താൽ ഒരു മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ആക്രമണം ക്ഷമിക്കാനാവാത്ത രാഷ്ട്രീയ ക്രൂരതയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈ റെയ്ഡ് നടത്തിയത് യാദൃച്ഛികമല്ല. ഇത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയും പ്രതികാര നാടകവുമാണ്.

സിഎംആർഎലിന്റെ ഡയറിയിൽ പരാമർശിക്കപ്പെട്ട ഒട്ടേറെ പേരുകൾ ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ സുഖമായി ഇരിക്കുമ്പോൾ, അവരോട് പൂർണമായും കണ്ണടച്ച് പിണറായി വിജയന്റെ പിന്നാലെ മാത്രം കടുത്ത വേട്ടയാടൽ നടത്തുന്നത് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പകപോക്കലാണ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റി എതിരാളികളെ ഇല്ലാതാക്കാനുള്ള ഈ ശ്രമം ജനാധിപത്യത്തിന്റെ കൊലപാതകമാണ്.

ഈ ഫാസിസ്റ്റ് രീതികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ജനങ്ങളിൽ നിന്നും ഉയർന്നു വരുമെന്നും ഈ രാഷ്ട്രീയ പകപോക്കലിനെ ശക്തമായി അപലപിക്കുന്നുവെന്നും പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും പ്രസ്താവനയിലൂടെ അറിയിച്ചു.

The post പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്റൈൻ പ്രതിഭ appeared first on Starvision News Malayalam.