തിരുവനന്തപുരം: 1971 നടന്ന യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിൻറെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ ദീപശിഖയ്ക്ക് സംസ്ഥാന സർക്കാരിൻറെ ആദരവ്. പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി യിൽ നിന്നും വിജയ ദീപശിഖ സ്വീകരിച്ചു. തുടർന്ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കായി യുദ്ധ സ്മാരകത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം സമർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. വിമുക്തഭടന്മാർ, യുദ്ധനായകരുടെ ആശ്രിതർ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
Also read: ദീപശിഖയിൽ സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം അർപ്പിച്ചു
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: വി പി ജോയ് ഐഎഎസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്, തിരുവനന്തപുരം പോലീസ് കമ്മീഷണർ ബലറാം കുമാർ ഉപാദ്യായ് ഐപിഎസ്, പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി എന്നിവർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
”ഷാഹിദോം കോ സലാമി ശസ്ത്രവും ശോക് ശസ്ത്രയും” ഉൾപ്പെടെയുള്ള അനുസ്മരണ പരേഡ് നടത്തുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സൈനികരും വിമുക്തഭടന്മാരുടെ ചടങ്ങിൽ പങ്കെടുത്തു. അതിനുശേഷം ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രിയിൽ നിന്നും ദീപശിഖ സ്വീകരിച്ച് നാവികസേനയുടെ കമാൻഡർ ശിവശങ്കറിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിലേക്ക് കൊണ്ടുപോയി.
