ബഹ്റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ സാം അടൂരിൻറെ ആരോഗ്യ നില അതീവ ഗുരുതരം. നിമോണിയയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലും ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. നിരവധി അസുഖങ്ങൾ മൂലം കടുത്ത അവസ്ഥയിലായിരുന്ന സാം അശുപത്രിയിൽ എത്തുമ്പോൾ തന്നെ ഏറെ ഗുരുതരമായ അവസ്ഥയിൽ ആയിരുന്നു. മികച്ച ചികിത്സയുടെ ഭാഗമായി ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ മറ്റു അസൂഖങ്ങൾ ഉണ്ടായിരുന്നതിനാൽ ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് ഉള്ളത്.
ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാവരും തനിക്കായി പ്രാർത്ഥിക്കണമെന്ന് ആശുപതിയിൽ നിന്നും സുഹൃത്തുക്കളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനായ ഇയാൾ സ്വന്തം ശമ്പളത്തിൻറെ നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരുന്നു. ഇദ്ദേഹം മരണപ്പെട്ടതായി നിരവധി തവണ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.