തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. പാമ്പ് വന്നതോടെ വേദയിൽ ഉണ്ടായിരുന്ന ആളുകൾ പരിഭ്രാന്തിയിലായി. ആളുകൾ പലയിടങ്ങളിലേക്കായി ഓടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. കരിമ്പം കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്. ഉദ്ഘാടനത്തിനിടെ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്കാണ് പാമ്പ് എത്തിയത്. ഇതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു.പാമ്പ് പുറത്തേക്ക് പോയതിന് ശേഷമാണ് രംഗം ശാന്തമായത്. ചേരായാണ് ഇഴഞ്ഞെത്തിയത് എന്നാണ് വിവരം. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ യാണ് പാമ്പ് എത്തിയത്.
Trending
- മോഷ്ടിച്ച ബൈക്കിൽ കറങ്ങി മൊബൈൽ ഫോണും പണവും കവർന്ന ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ
- അതിരപ്പിള്ളി വെറ്റിലപ്പാറയിലെ തോട്ടിൽ ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞ്
- ഇൻസ്റ്റഗ്രാം ലൈവിനു വെണ്ടി കാർ പാഞ്ഞത് 160 കി.മീ വേഗതയിൽ; അപകടത്തിൽ 2 യുവാക്കൾ മരിച്ചു | VIDEO
- കമ്പത്ത് കാറിനുള്ളില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി
- വാഹനപരിശോധനകണ്ട് സ്കൂട്ടർ മറിച്ചിട്ട് ആഷിക് ഓടി, കൂടെയുള്ള ബംഗാളി പിടിയിലായി
- നമ്പി രാജേഷിന്റെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കള്‍; ചര്‍ച്ചയക്ക് തയ്യാറെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍
- വർക്കലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി; കാണാതായ വയോധികയുടേതെന്ന് സൂചന
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാജ്യംവിട്ടതായി സ്ഥിരീകരണം