ചാലക്കുടിയിലും എറണാകുളത്തും ആശ്വാസം. രാത്രിയിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലെയും മൂവാറ്റുപുഴയിലെയും ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്.
മലയോര മേഖലയിലും രാത്രിയിൽ കനത്ത മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം എത്തിയിട്ടും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പ്രളയകാലത്ത് 1.5 ലക്ഷം ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്. ഇന്നലെ 16,000 ഘനയടി മാത്രമാണ് എത്തിയത്.
ആലപ്പുഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിയിൽ പരിഭ്രാന്തി വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
Trending
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി

