ഹൊസൂർ: ഹൊസൂരിലെ സുസുവാഡി ഗ്രാമത്തിൽ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം പൊലീസ് പിടിയിൽ. ചെല്ലപ്പൻ (65), രാംരാജ് (31), രാജീവ് (31), നാഗരാജ് (28), ശിവരാജ്കുമാർ (31), മാരിയപ്പൻ (65), 18 വയസ്സുള്ള ആൺകുട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൊസൂരിനടുത്ത് സുസുവാടി ഗ്രാമത്തിലെ പൊതുകുളത്തിൽ പുള്ളിമാനിനെ ചത്ത നിലയിൽ കണ്ടെത്തിയതായി വനംവകുപ്പിന് വിവരം ലഭിച്ചു. പുള്ളിമാനിന്റെ ജഡം വീണ്ടെടുക്കാൻ വനംവകുപ്പ് സ്ഥലത്തെത്തി. എന്നാൽ വനംവകുപ്പ് അവിടെയെത്തുംമുമ്പ് പ്രതികൾ വനംവകുപ്പിനെ അറിയിക്കാതെ പുള്ളിമാനിന്റെ ജഡം കശാപ്പ് ചെയ്ത് മാറ്റിയിരുന്നു.
വനംവകുപ്പിന്റെ അന്വേഷണത്തിലാണ് ഇവർ പുള്ളിമാനിനെ വേട്ടയാടിയതായി വ്യക്തമായത്. തുടർന്ന് വനംവകുപ്പ് ഏഴുപേരെ പിടികൂടി 50,000 രൂപ വീതം പിഴ ചുമത്തി. വന്യമൃഗങ്ങളെ വേട്ടയാടുകയോ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈവശം വയ്ക്കുകയോ ചെയ്താൽ വന്യജീവി നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.