ജയ്പൂർ: രാജസ്ഥാനിൽ അജ്ഞാത രോഗം പടരുന്നു. രോഗം ബാധിച്ച് ഏഴ് കുട്ടികൾ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം. അണുബാധയാണ് രോഗത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അണുബാധ മൂലം ഏഴ് കുട്ടികൾ മരിച്ചതായി രാജസ്ഥാൻ ആരോഗ്യമന്ത്രി പർസാദി ലാൽ മീന അറിയിച്ചു. എന്നാൽ ഇതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അണുബാധ തടയാൻ യഥാസമയത്ത് ചികിത്സ നൽകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രോഗബാധ വന്ന പ്രദേശത്ത് വിദഗ്ധരുടെ പരിശോധന പുരോഗമിക്കുകയാണ്.