ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ അതിന്റെ രക്ഷധികാരികളിൽ ഒരാൾ ആയ മോൺസൺ മാവുങ്കലിന്റെ അറസ്റ്റോടെ പൊതു സമൂഹത്തിൽ പ്രതിരോധത്തിലും സംശയത്തിന്റ നിഴലിലും സംഘടന നില്ക്കുന്ന സാഹചര്യത്തിലും സംഘടനയുടെ ഗ്ലോബല്‍ ഡയറക്റ്റ് ബോര്‍ഡ് ചെയര്മാന് കോര്‍ഡിനെറ്റര്‍ ഉള്‍പ്പടെയുള്ളവരുടെ ഏകാധിപത്യ നടപടിയിലും സുതാര്യതയില്ലാത്ത നടപടിയിലും പ്രതിഷേധിച്ച് ഗ്ലോബല്‍ കമ്മറ്റിയുമായി യാതൊരു ബന്ധവും വേണ്ടയെന്നും പ്രവാസി മലയാളി ഫെഡറേഷന് സൗദി അറേബ്യ എന്ന പേരില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചതായി സൗദിയില്‍ നിന്നുള്ള ഗ്ലോബല്‍ നാഷണല്‍ റീജിണല്‍ കമ്മറ്റികളുടെ പ്രതിനിധികള്‍ റിയാദില്‍ വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ ഡയരക്ടർ ബോർഡ് എന്ന ഒരിക്കലും മാറാത്ത ഒരു സംവിധാനത്തിന്റെ ജാഗ്രത കുറവും ആരെയും സംഘടനയുടെ തലപ്പത്തെക്ക് യാതൊരു കൂട്ടായ ആലോചനയും ഇല്ലാതെ കൊണ്ട് വരാം എന്ന പ്രവർത്തിമൂലമാണ് പി എം എഫ് എന്ന പ്രസ്ഥാനം പൊതുജന മധ്യത്തില്‍ അപഹാസ്യമായിരിക്കുകയാണ് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡിലെ ചിലരുടെ താല്പര്യങ്ങള്ക്ക് വഴാങ്ങാന്‍ സൗദിയിലെ പി എം എഫ് നേതാക്കളും അണികളും തയ്യാറല്ലായെന്ന് ഭാരവാഹികള്‍ പറഞ്ഞു..

ലോകത്തു വിവിധ രാജ്യങ്ങളിൽ കമ്മിറ്റികൾ ഉണ്ടങ്കിലും സൗദിയിലെ പി എം എഫ് പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ഗ്ലോബൽ തലത്തിൽ എപ്പോഴും ഉയർത്തി കാട്ടുന്നത്. ലോക കേരള സഭയിലേക്ക് പോലും ഈ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും റിപ്പോർട്ടുകളും കാണിചാണ് പ്രതിനിധികളെ അയച്ചത്. യൂറോപ്പ് കമ്മിറ്റികളിൽ നിന്ന് ലോക കേരള സഭയിലേക്ക് പ്രതിനിധികളെ അയചപ്പോഴും സൗദിയിൽ നിന്ന് ഒരംഗത്തെ പോലും തിരഞ്ഞെടുത്തില്ല.
ഇതൊന്നും ഗ്ലോബൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ആയിരുന്നു. ഇങ്ങനെയൊക്കെയുള്ള വിഷയങ്ങൾ പല തവണ നേതൃത്വത്തിനോട് അറിയിച്ചിട്ടും യാതൊരു പ്രതികരണവും നാളിത് വരെ ഉണ്ടായില്ല. 2022 ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ മീറ്റിൽ ഈ വിഷയങ്ങളിൽ ചർച്ചയും ബൈലോ അമേന്റ്റ്മെന്റും ആവശ്യപ്പെട്ടിട്ട് നാളിതുവരെ അനുകൂല മറുപടി ഉണ്ടായില്ല. സൗദിയിലെ പി എം എഫ് പ്രവർത്തകർ ഗ്ലോബൽ കമ്മിറ്റിയുമായി സഹകരണം നിർത്തി പി എം എഫ് സൗദി അറേബ്യ എന്ന സംവിധാനത്തിലേക്ക് പോകാൻ സൗദി നാഷണൽ കമ്മിറ്റിയിലെ ഭൂരിഭാഗം റീജിണൽ കമ്മീറ്റി ഭാരവാഹികളും തീരുമാനി ച്ചിരുന്ന സമയത്താണ് പുരാവസ്തു തട്ടിപ്പ് കേസ് വന്നിരിക്കുന്നത്. ഭാരവാഹികള്‍ തുടര്‍ന്നു..

മോന്സണ് എന്ന വിവാദ തട്ടിപ്പ് കാരനെ കഴിഞ്ഞ ഗ്ലോബൽ കമ്മിറ്റിയാണ് യാതൊരു ചർച്ചയും നിഗമനങ്ങളും ഇല്ലാതെ രക്ഷാധികാരി സമിതിയിലേക് നോമിനെറ്റ് ചെയ്തത്. ആ സമയത്ത് തന്നെ വിയോജി പ്പുകൾ അറിയിച്ചിരുന്നു എങ്കിലും ബൈലോയിലെ ഡയരക്ടർ ബോർഡ് അധികാരങ്ങൾ ചൂണ്ടി കാണിച്ചു വിഷയങ്ങൾ ചർച്ച ഇല്ലാതെ ആയി പോയി. അങ്ങനെയുള്ള സാഹചര്യത്തിൽ ഈ പേരുദോഷം പേറി സൗദിയിലെ പ്രവർത്തകർക്ക് പി എം എഫ് ഗ്ലോബൽ എന്ന സംവിധാനത്തിൽ മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
വിവിധ റിജിനൽ കമ്മിറ്റികൾ അടിയന്തിരമായി വിളിച്ചു ഇപ്പോഴത്തെ സാഹചര്യം വിശദമായി ചർച്ച ചെയ്തത്തിന്റെ അടിസ്ഥാനത്തിൽ സൗദി നാഷണൽ കമ്മിറ്റി 5 തവണ ഓൺലൈനിൽ കൂടിയാണ് ചില തീരുമാന ങ്ങളിലേക്ക് പോകുന്നത്. ലക്ഷകണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തികൾ നാട്ടിലും സൗദിയിലും നടത്തിയിട്ടുള്ള സാധാരണ പ്രവർത്തകരുടെ ഈ കൂട്ടായ്മ ഇനി സൗദിയിൽ ഗ്ലോബൽ കമ്മിറ്റിയുമായി വേറിട്ട് പ്രവാസി മലയാളി ഫെഡറേഷൻ സൗദി അറേബ്യ മുന്നോട്ട് പോകാൻ ഒക്ടോബർ 3 ന് കൂടിയ നാഷണൽ കമ്മിറ്റി തീരുമാനിക്കുക യാണ് ഉണ്ടായത്.
സൗദി പ്രവാസി മലയാളി ഫെഡറേഷൻ എന്ന പുതിയ സംവിധാനത്തിന്റെ പ്രവർത്തനം മേഖല പ്രധാനമായും സൗദി തന്നെ ആയിരിക്കും. പി എം എഫ് ന്റെ ലോഗോ ഉപയോഗിക്കില്ല. രക്ഷധികാരി സമിതി എന്ന സംവിധാനം ഉണ്ടാവില്ല. താഴെ തട്ടിൽ നിന്നും ജനാധിപത്യ രീതിയിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ ഉള്ള തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികൾ 2022 ൽ നിലവിൽ വരും.

അതിന്റെ നടപടികൾക്കായി പത്ത് അംഗ അഡ്ഹോക്ക് കമ്മിറ്റി നില വിൽ വന്നു. ബൈലോ, നാട്ടിലെ രെജിസ്ട്രേഷൻ, നോർക്ക രെജി സ്ട്രേഷൻ അടക്കം ഈ കാലയളവിൽ നിലവിൽ വരും. നിലവിൽ ഉള്ള പി എം എഫ് റീജിണൽ, നാഷണൽ തലത്തിൽ ഉള്ള കമ്മിറ്റികൾ ഇതോടെ മരവിപ്പിക്കുകയും പുതിയ സംവിധാനത്തിലേക്ക് മാറുകയും ചെയ്യും.
പി എം എഫ് സൗദി ഘടകത്തിലെ നിലവിലെ അംഗങ്ങളുടെ മെമ്പർ ഷിപ് പുതുക്കുകയും പുതിയാതായി സംഘനയിലേക്ക് വരുന്നവർക്ക് അംഗ്വതം വിശദമായ സ്ക്രൂട്ടീനിംഗ് കഴിഞ്ഞ് നൽകുന്നതുമാണ്. സൗദിയിൽ നിന്നുള്ള ഗ്ലോബൽ അംഗങ്ങൾ, നാഷണൽ ഭരവഹികൾ എല്ലാം ഗ്ലോബൽ കമ്മിറ്റിക്ക് രാജി സമർപ്പിച്ചു കഴിഞ്ഞു. സൗദിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നല്ലത് പോലെ അറിയാവുന്ന മറ്റു ഗൾഫ് രാജ്യങ്ങളിലെ വിവിധ കമ്മിറ്റികൾ ഇതിനകം സൗദി പി എം എഫ് നോട് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിൽ അവരുമായി ചേർന്നു തികച്ചും ജി സി സി രാജ്യങ്ങളിൽ കേന്ദ്രകരിച്ചു പി എം എഫ് മുന്നോട്ട് പോകു മെന്ന് സൗദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ നൗഫൽ മടത്തറ (ഗ്ലോബൽ അസോസിയേറ്റ് കോഡിനേറ്റർ,ഗ്ലോബൽ കമ്മീറ്റി) ,സുരേഷ് ശങ്കർ (കോഡിനേറ്റർ-നാഷണൽ കമ്മിറ്റി ), ഡോ. അബ്ദുൽ നാസർ പ്രസിഡന്റ്-നാഷണൽ കമ്മിറ്റി ). ഷിബു ഉസ്മാൻ (ജനറൽ സെക്രട്ടറി-നാഷണൽ കമ്മിറ്റി )
ജോൺസൺ മാർക്കോസ് (ട്രഷറർ-നാഷണൽ കമ്മിറ്റി ).മുജിബ് കായംകുളം, പ്രസിഡണ്ട് റിയാദ് സെൻട്രൽ കമ്മിറ്റി ), ജിബിൻ സമദ് കൊച്ചി, (ജനറൽ സെക്രട്ടറി, റിയാദ് ), .സവാദ് അയത്തിൽ (ജനറൽ സെക്രട്ടറി, അൽഘർജ്ജ് ), സലിം വാലിലപ്പുഴ (കോഡിനേറ്റർ, റിയാദ്), .പോൾ പൊട്ടക്കൽ (പ്രസിഡണ്ട് അല്‍ ഖർജ്ജ്) എന്നിവര്‍ പങ്കെടുത്തു.
