ഹൂസ്റ്റണ്‍ : അലിഗഡ് മുസ്ലിം സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗഡ് അലുംമിനി അസോസ്സിയേഷന് ഒക്ടാബര്‍ 17 ഞായറാഴ്ച സൂം പഌറ്റ്ഫോം വഴി സര് സയ്യദ് ഡേ 2021 ആഘോഷിക്കുന്നു .
അലിഗഡ് മുസ്ലിം സര്‍വകലാശാല സ്ഥാപകനായ സയ്യദ് അഹമ്മദ് ഖാന് 1817 ഒക്ടോബര്‍ 17 ന് ഡല്‍ഹിയില്‍ ജനിച്ചു . മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാനായ വ്യക്തിയായിരുന്നു സര് സയ്യദ്.
ഒക്ടാബര്‍ 17 ഞായറാഴ്ച വൈകീട്ട് 7.45 ന് ആരംഭിക്കുന്ന ചടങ്ങില്‍ ചീഫ് ഗസ്റ്റായി എത്തുന്നത് ഇസ്ലാമിനെക്കുറിച്ചും ഇന്ത്യന്‍ മുസ്ലിംങ്ങളെക്കുറിച്ചും അഗാധ പാണ്ഡിത്യമുള്ള പ്രൊഫ : അക്തറുള്‍ വാസിയാണ്, ഗസ്റ്റ് ഓഫ് ഹോണര്‍ കമ്യുണിക്കേഷന്‍സ് ശാസ്ത്രജ്ഞനും ,കോളമിസ്റ്റും എഴുത്തുകാരനുമായ പ്രൊഫ :ഷാഫി ക്വദിയാണ് .
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണെമെന്ന് സംഘടനാ സെക്രട്ടറി ഷാ ഫൈസല്‍ ഖാന് അഭ്യര്‍ത്ഥിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് amualumnihouston@gmail.com മായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
Trending
- ‘റീഫണ്ടോ റീഷെഡ്യൂളോ തിരഞ്ഞെടുക്കാം’; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
- കുഴിനഖ ചികിത്സയ്ക്കായി ഒപി നിര്‍ത്തിവെച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി
- ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
- ബ്രത്ത് അനലൈസര്‍ പരിശോധന പേടിച്ച് ഡ്രൈവർമാർ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി
- ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ പ്രതിഷേധം; ലൈസൻസ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി
- പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
- വിമാന യാത്രക്കാരെ വലച്ച് നടത്തിയ സമരത്തില്‍ 30 ജീവനക്കാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു
- കേടായ ചിക്കന്‍ ഉപയോഗിച്ച് ഷവര്‍മ, 19കാരന്റെ മരണത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു