ഈരാറ്റുപേട്ട: മഞ്ചാടിത്തുരുത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കാനിരുന്ന വിവാദ സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണ പരിപാടിക്ക് പൊലിസ് അനുമതി നിഷേധിച്ചു. രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലിസ് നല്കിയ വിശദീകരണം. “ആധുനിക ഇന്ത്യ: പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പന്തലും വേദിയും ഒരുക്കിയിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
