കുവൈത്ത് സിറ്റി: കുവൈത്തിലെ ഒമാരിയ മേഖലയില്‍ ഫിലിപ്പീന്‍സ് സ്വദേശിനിയായ കാമുകിയെ പ്രവാസി ഇന്ത്യക്കാരന് കുത്തിക്കൊന്നു. ഒന്നിലേറെ തവണ ഇയാള്‍ 35 കാരിയായ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം 35 കാരനായ യുവാവും കത്തി കൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് കൊലപാതക വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലന്‍സുകളും റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തേക്ക് ഉടന്‍ തിരിച്ചു. അവിടെയെത്തിയപ്പോള്‍ കാമുകിയായിരുന്ന ഫിലിപ്പീന്‍സ് യുവതിയെ ഇന്ത്യന്‍ പ്രവാസി മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തു പ്രതി വരുന്നത് അടക്കം വീടിനുള്ളിലെ നിരീക്ഷണ ക്യാമറകള്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.