കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻ ജനറൽ സെക്രട്ടറി സി. കേശവനിൽ നിന്ന് നിലവിലെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ജയരാജൻ ചോദിച്ചു. മുൻപ് ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം ഉയർത്തിയിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുസ്ലിം സമൂഹത്തെ ബോധപൂർവം മാറ്റിനിർത്തുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനും മകൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി. സഖ്യത്തിന്റെ നേതാവുമായിരിക്കുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Trending
- ഓണവിരുന്ന് 2K26 – ബഹ്റൈൻ പ്രതിഭ ഓണാഘോഷം സംഘടിപ്പിച്ചു
- വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ
- ഷുഹൈബ് വധക്കേസ്: വിചാരണ മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി
- കയ്യാങ്കളി വിവാദത്തിനു പിന്നാലെ ചിറയിൻകീഴിൽ യുഡിഎഫിന് രണ്ട് വാർഡുകൾ നഷ്ടം
- മദ്യലഹരിയിൽ അപകടകരമായ ഡ്രൈവിങ്; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ
- പ്രവാസികൾ നാടിന് നൽകുന്ന സംഭാവനകൾ അതുല്യം, അവരെ ചേർത്തുപിടിക്കും – ബിന്ദു കൃഷ്ണ
- ഇന്ത്യൻ സ്കൂൾ പ്രത്യേക ജനറൽ ബോഡി: ഏകപക്ഷീയ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യു.പി.പി
- റെൻജി അച്ചനും ടെനി കൊച്ചമ്മയ്ക്കും ബഹ്റൈനിൽ ഊഷ്മള സ്വീകരണം

