
മനാമ: രണ്ട് വ്യത്യസ്ത മോഷണ കേസുകളിലായി ഒമ്പത് പേരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1 ദശലക്ഷം ബഹ്റൈൻ ദിനാർ (25 കോടിയോളം രൂപ) ആണെന്ന് കണക്കാക്കപ്പെടുന്നു.
ആദ്യ കേസിൽ, 800,000 ബഹ്റൈൻ ദിനാർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചതിൽ ഏഴു പേരെയും, രണ്ടാമത്തെ കേസിൽ ഏകദേശം 200,000 ബഹ്റൈൻ ദിനാർ മോഷ്ടിച്ച രണ്ട് പേരെയും അറസ്റ്റ് ചെയ്തു.


